Friday 27 January 2017


മികച്ച എം സി എ എന്ത് ? എവിടെ? എങ്ങനെ തിരഞ്ഞെടുക്കാം ? 

Dr. Bimal VO

കമ്പ്യൂട്ടര്‍  രംഗത്ത്  മികച്ച  തൊഴില്‍  അവസരങ്ങള്‍  തുറന്നു  കൊടുക്കുന്ന  ഒരു  ബിരുദാനന്ദ ബിരുദം ആണ്  എം സി എ . എന്നാല്‍  വ്യക്തമായ  അവബോധം  ഇല്ലാതെയാണ് പലരും ഈ മേഖല  പരീക്ഷിച്ച് നോക്കുന്നത്. അവര്ക്കുള്ള വഴികാട്ടിയാണ് ഈ ലേഖനം. കണ്ണൂര്  ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ടെക് നോളോജിയിലെ അസോസിയേറ്റ് പ്രൊഫസർ  ആണ് ലേഖകന്‍.


എം.സി.എ എന്താണ്? 
മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍  ആപ്ലിക്കേഷന്‍സ്  (എംസിഎ)  ഇന്ത്യയില്‍ ആരംഭിച്ച  കമ്പ്യൂട്ടര്‍  സയന്‍സ്  രംഗത്തെ പ്രൊഫഷണല്‍  ബിരുദാനന്തര ബിരുദ വിഭാഗത്തിലെ  മൂന്നു വര്‍ഷം (ആറ് സെമസ്റ്റര്‍ ) നീണ്ടു നില്ക്കുന്ന കോഴ്സ് ആണ്. വിവര സാങ്കേതിക മേഖലയില്‍  യോഗ്യരായ പ്രൊഫഷണലുകളുടെ വളരുന്ന ആവശ്യം മുന്‍നിര്‍ത്തി രൂപകല്പന ചെയ്ത ഈ കോഴ്സ് ,  ബാച്ചിലര്‍  ബിരുദം ലഭിച്ച ശേഷം ചേരാവുന്ന ബിരുദാനന്തര കോഴ്സ് ആണ് . കമ്പ്യൂട്ടേഷണല്‍  സിദ്ധാന്തം, പ്രോഗ്രാമിങ്, അല്‍ ഗോരിതം ഡിസൈന്‍  ഒപ്റ്റിമൈസേഷന്‍, നെറ്റ്വവ ര്‍ക്ക്, ഡേറ്റാബേസ് മാനേജ്മെന്റ്, മൊബൈല്‍  സാങ്കേതികവിദ്യകള്‍ , ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, സാധ്യതാപഠനം, സ്ഥിതിവിവരക്കണക്കുകള്‍ , അക്കൌണ്ടിങ് , ധനകാര്യം മുതലായവ വിവിധ വിഷയങ്ങള്‍ ഇതില്‍  ഉള്‍ ക്കൊള്ളിചിരിക്കുന്നു. ഇന്നത്തെ ആഗോള  സാഹചര്യത്തില്‍   വളരെ എളുപ്പത്തില്‍  ഉയര്ന്ന ജോലി ലഭിക്കാവുന്ന ഒരു മേഖലയിലെക്കുള്ള ചുവടുവെപ്പാണ് ഈ ബിരുദം. സാങ്കേതിക  മേഖലയില്‍  ലഭിക്കുന്ന ആകര്ഷകമായ വേതന വ്യവസ്ഥകളും ഈ മേഖലയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്തില്‍  പ്രധാന പങ്കു വഹിക്കുന്നു.

എം സി എ തിരഞ്ഞെടുക്കുമ്പോള്‍ ?
മറ്റു ബിരുദങ്ങളില്‍  നിന്നും വ്യത്യസ്തമായി എം സി എ ക്ക്  ജോലി സാദ്ധ്യതകള്‍ ഏറെയും സ്വകാര്യ സ്ഥാപനങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇത് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട  പല വസ്തുതകളുമുണ്ട് . ഇന്ത്യയില്‍  രണ്ടു തരം  എം സി എ കോഴ്സുകള്‍  നിലവിലുണ്ട്. ഒന്ന്  സയന്‍സ് എം സി എ ,  രണ്ടാമത് എ ഐ സി ടി ഇ അംഗീകാരം ഉള്ള എഞ്ചിനീയറിഗ് അഥവാ ടെക്ക്നിക്കല്‍  വിഭാഗത്തില്‍  പെടുന്ന  എം സി എ.  അതുകൊണ്ട് എ ഐ സി ടി  ഇ അംഗീകാരം ഉള്ള എം സി എ തിരഞ്ഞെടുകുന്നതാണ് തൊഴിലവസരങ്ങള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനും വീദേശ  ജോലികള്ക്കും അഭികാമ്യം. കേരളത്തിലെ  വിവിധ  എഞ്ചിനീയറിംഗ് കോളേജുകളിലും  ഈ കോഴ്സ്  നിലവിലുണ്ട്.

തൊഴിലവസരങ്ങള്‍   ഏറെയും സ്വകാര്യ മേഖലയില്‍  ആയതിനാല്‍  വളരെയധികം മത്സരങ്ങള്‍  നേരിടുന്ന  മേഖല  കൂടിയാണ്  ഇത് . വിദ്യാര്‍ഥി പഠിച്ച വിഷയത്തില്‍  ലഭിച്ച മാര്ക്കിനെക്കാളു മുപരി  മറ്റു പല കഴിവുകളും  മൂല്യനിര്‍ണയം നടത്തിയാണ് പല  കമ്പനികളും  ക്യാംപസ്  സെലക്ഷനുകള്  നടത്തി  വരുന്നത് .  വിദ്യാര്‍ഥിക്ക്  ലഭിച്ച സാങ്കേതിക  അറിവുകളെക്കാളുമുപരി  വ്യക്തിത്യ  ഗുണങ്ങളായ  നേതൃത്വഗുണം, അവബോധ അഭിരുചികള്‍ , ആശയ വിനിമയം, പ്രശ്നപരിഹാര മിടുക്ക്,  ആത് മവിശ്വാസം, കൃത്യനിഷ്ഠത   എന്നിവയില്‍ നേടിയ പരിശീലനം  ഈ രംഗത്ത്  ശോഭിക്കാന്‍ ആവശ്യം വേണ്ട  ചേരുവകളാണ് .
കേരളത്തില്‍  പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കോഴ്സ് നടത്തുന്നുണ്ട്.നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തൊഴിലവസരങ്ങളും വന്‍  ശമ്പളവും  തൊഴില്‍ നിലവാരവും,  ലഭിക്കാന്‍  പോവുന്ന മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും മാതാപിതാക്കന്മാരുടെ സമ്മര്‍ദ്ദവും  മാത്രം മുന്‍നിരത്തി ഈ മേഖലയില്‍   പ്രവേശിക്കരുത്.

2. എം സി എ ചേരാന്‍  ഉദ്ദേശിക്കുന്ന സ്ഥാപനത്തിന് എ ഐ സി ടി  ഇ അംഗീകാരം ഉണ്ടോ എന്ന് പരിശോധിക്കുക. പ്രമുഖ യൂണിവേഴ്സിറ്റികൾനേരിട്ട് നടത്തുന്ന എം  സി  എ ക്ക്  പോലും എ ഐ സി ടി  ഇ അംഗീകാരം ഇല്ല .

3. പഠന സൌകര്യങ്ങള്‍ പോലെ  വ്യക്തിത്വ വികസനത്തിനും  ഊന്നല്‍  നല്ക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കുക.

4. സ്ഥാപനത്തിന്റെ ഇന്റെര്ന്ന്ഷിപ്പ് , പ്ലേസ്മെന്റ് , അധ്യാപകര് , നിലവാരം, സിലബ്ബസ്  എന്നിവ പരിശോധിക്കുക. കുറഞ്ഞ ചെലവില്‍  ചുളുവില്‍  സംഘടിപ്പിക്കുന്ന എം സി എ ക്ക് കടലാസ് വിലയും മൂന്നു വര്ഷത്തെ സമയ നഷ്ടവും  മാത്രമേ ഉണ്ടാവൂ.

5. പൂര് വ്വ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക. അലുമിനി  അസോസിയേഷനുകള്‍  ഉണ്ടോ  എന്ന് നോക്കുക.

6. സ്ഥാപനത്തിന്റെ വെബ്സൈറ്റ്  സന്ദര്ശിച്  കൂടുതല്‍   മനസിലാക്കുക. നേരിട്ട് സ്ഥാപനം സന്ദര്ശിക്കുക

7. സര്ക്കാര് സ്ഥാപനങ്ങളെക്കാളും മികച്ച സൌകര്യങ്ങളും  വിദഗ് ധരായ ആധ്യാപകരും ഉള്ള  സ്വകാര്യ സ്ഥാപനങ്ങള്‍ അഭികാമ്യം. ഈ രംഗത്തെ മത്സരം കാരണം സര്ക്കാര് സ്ഥാപനങ്ങള്‍  സാങ്കേതിക  രംഗത്ത് ഇന്നും പിന്നോക്കം തന്നെയാണ്.

കേരള ഗവണ്മെന്റ്  നടത്തുന്ന  പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്  പ്രവേശനം. സ്വകാര്യ  സ്ഥാപനങ്ങളിൽ പകുതി സീറ്റുകള്  മാനേജ്മെന്റ്  സീറ്റുകളാണ് . പക്ഷേ  പ്രവേശന പരീക്ഷ ജയിച്ചിരിക്കണം. മാനേജ്‌മന്റ്  സീറ്റുകൾക്ക്  അതാതു  കോളേജുകളിൽ  നേരിട്ട് അപേക്ഷ സമർപ്പിക്കുക.  ഫീസുകളില്  വ്യത്യാസം  ഉണ്ടാവാം. കണ്ണൂര്  ചിന്മയ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌  ടെക്നോളോജി  പോലുള്ള  ചില കോളേജുകളില്  സര്ക്കാര്  ഫീസുകളില്  മാനേജ്മെന്റ്  ക്വർട്ട യിൽ ഡൊനേഷൻ  ഇല്ലാതെ പ്രവേശനം നേടാം.

ഒരു എം.സി.എ ബിരുദം ലഭിച്ച ശേഷം ഉള്ള സാധ്യതകള്‍ : 


1. സോഫ്റ്റ്വെയര്‍  ഡെവലപ്പര്‍  / പ്രോഗ്രാമര് / എഞ്ചിനീയര്‍ :

2. പ്രശ്നപരിഹാരകാര്

3. സിസ്റ്റം അനലിസ്റ്റ്:

4. സോഫ്റ്റ്വെയറാണ് ആർക്കിടെക്ട്:

5. സോഫ്റ്റ്വെയർ ഉപദേഷ്ടാവ്:

6. ഹാർഡ്വെയർ എഞ്ചിനീയർ

7. സാങ്കേതിക എഴുതുകാർ

8. സിസ്റ്റംസ് ഡവലപ്പർ / എഞ്ചിനീയർ:

10. സംരംഭകാര്

11. അധ്യാപകര്‍

എം സി എ നേടിയവരെ മാത്രം സെറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്.

No comments:

Post a Comment